പുതുമുഖങ്ങളുടെ ‘ഒരു വല്ലാത്ത വ്ളോഗ് ‘; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്…

ആര്‍.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി ബാലകൃഷ്ണന്‍ നിര്‍മിച്ച് നവാഗതനായ അരുണ്‍ അശോക് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു വല്ലാത്ത വ്ളോഗിന്റെ ഫസ്റ്റ്‌ലൂക് പോസ്റ്റര്‍ റിലീസായി. നവാഗതരായ അനീഷ് കൃഷ്ണ, രാഗേഷ് ബാലകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാവുന്നത്. കാസര്‍ഗോഡ്, മൂന്നാര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

കിരണ്‍ കിഷോര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അഖില്‍ രാജ് ടി.കെ ആണ്. എഡിറ്റിംങ്: അമര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രകാശന്‍ കുളപ്പുറം, ആര്‍ട്ട്: ആനന്ദ്, മേക്കപ്പ്: ലക്ഷ്മി എസ് പിള്ള, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉദയന്‍ കൊടക്കാരന്‍, അസോസിയേറ്റ് ഡയറക്ടര്‍: പ്രതീഷ് കാര്‍ത്തിക്, ചീഫ് അസോസിയേറ്റ് ക്യാമറ: ഫ്രോളിക് ജോര്‍ജ്, അസോസിയേറ്റ് ക്യാമറ: കിഷോര്‍ ക്രിസ്റ്റഫര്‍, മാര്‍ക്കറ്റിംങ് & പ്രമോഷന്‍സ്: ബി.സി ക്രിയേറ്റീവ്‌സ്, ഡിസൈന്‍: ശിഷ്യന്മാര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.