മകള്‍ക്കൊപ്പം ‘പഠാന്‍’ കാണുമോ എന്ന് ബി.ജെ.പി നേതാവിന്റെ വെല്ലുവിളി; കുടുംബസമേതം സിനിമ കണ്ട് ഷാരൂഖ് ഖാന്‍

 

ഒരിടവേളക്ക് ശേഷം തിയറ്ററുകളിലെത്താന്‍ പോകുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് പഠാന്‍. ദീപിക പദുക്കോണ്‍ നായികയായ ചിത്രത്തിലെ ‘ബേഷറം റാംഗ്’ എന്ന ഗാനം പുറത്തുവന്നതിനു പിന്നാലെ വിവാദങ്ങളില്‍ ഇടംപിടിക്കുകയായിരുന്നു. ഗാനരംഗത്ത് ദീപിക അണിഞ്ഞ ബിക്കിനിയുടെ നിറമാണ് വിമര്‍ശകരെ ചൊടിപ്പിച്ചത്. ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യമുയരുകയും താരങ്ങളുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു. മകള്‍ക്കൊപ്പം ചിത്രം കാണാന്‍ ഷാരൂഖിന് കഴിയുമോ എന്ന് വെല്ലുവിളിച്ച് ബി.ജെ.പി നേതാവും മധ്യപ്രദേശ് സ്പീക്കറുമായ ഗിരീശ് ഗൗതം രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ കുടുംബ സമേതം സിനിമ കണ്ടിരിക്കുകയാണ് താരം.

തിങ്കളാഴ്ച യഷ് രാജ് ഫിലിംസ് ഓഫീസില്‍ വെച്ച് നടന്ന സ്‌പെഷ്യല്‍ സ്‌ക്രീനിംഗിലാണ് ഷാരൂഖ് ഭാര്യ ഗൗരി ഖാനും മക്കളായ ആര്യനും സുഹാനയും അബ്രാമും സിനിമ കണ്ടത്. ഇവര്‍ക്കൊപ്പം ഷാരൂഖിന്റെ സഹോദരി ഷെഹനാസ് ഖാനും ഭാര്യാമാതാവ് സവിത ചിബ്ബറും ഉണ്ടായിരുന്നു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സ്‌ക്രീനിംഗ് നടന്നത്. ‘ഷാരൂഖ് തന്റെ മകള്‍ക്കൊപ്പം ഈ സിനിമ കാണണം, ഒരു ചിത്രം അപ്ലോഡ് ചെയ്യണം, മകള്‍ക്കൊപ്പം താന്‍ ഇത് കാണുന്നുവെന്ന് ലോകത്തോട് പറയണം.’ എന്നായിരുന്നു ഗിരീശ് ഗൗതം പറഞ്ഞത്. വെല്ലുവിളി ഏറ്റെടുത്ത് കുടുംബ സമേതം പഠാന്‍ കണ്ട കിംഗ് ഖാന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ പഠാന്‍ എന്ന സീക്രട്ട് ഏജന്റായിട്ടാണ് ഷാരൂഖ് എത്തുന്നത്. ജോണ്‍ എബ്രഹാമാണ് വില്ലന്‍. ഡിംപിള്‍ കപാഡിയ, അശുതോഷ് റാണ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രം ജനുവരി 25ന് തിയറ്ററുകളിലെത്തും.

 

xxnxx xbxx lupoporno xxx hindi xxxz malayalam sex video hindi bf video xvideos com