
തിയേറ്ററുകളിൽ പോപ്കോൺ ഉൾപ്പെടെയുള്ള ഭക്ഷണപാനീയങ്ങൾക്ക് ഈടാക്കുന്ന അമിതവിലയ്ക്കെതിരെ പരസ്യമായി പ്രതികരിച്ച് നടൻ രാം ചരൺ. ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ടിവിയുടെ സമ്മിറ്റിൽ സംസാരിക്കവെ താരം പങ്കുവെച്ച വാക്കുകൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിലും സിനിമാ പ്രേമികൾക്കിടയിലും വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.
യഥാർത്ഥത്തിൽ സിനിമയും പോപ്കോണും തമ്മിൽ മാറ്റിവെക്കാനാകാത്ത ഒരു ബന്ധമുണ്ടെങ്കിലും, സാധാരണക്കാരായ ഭൂരിഭാഗം പ്രേക്ഷകരും ഇന്ന് തിയേറ്ററുകളിലെ ഭക്ഷണശാലകളിലേക്ക് തിരിഞ്ഞുനോക്കാൻ പോലും ഭയക്കുന്ന അവസ്ഥയാണ്. പല തിയേറ്റർ ശൃംഖലകളും സിനിമാ ടിക്കറ്റ് വിറ്റ് നേടുന്ന ലാഭത്തേക്കാൾ എത്രയോ ഇരട്ടി പണമാണ് പോപ്കോണും ലഘുഭക്ഷണങ്ങളും വിറ്റ് കൊള്ളലാഭമായി കൊയ്യുന്നത് എന്ന കണക്കുകൾ അടുത്തിടെ പുറത്തുവന്നിരുന്നു.
‘ഇന്ത്യയിലെ ഏറ്റവും ചെലവ് കുറവുള്ള വിനോദോപാധി ഇപ്പോഴും സിനിമയാണ്. നമ്മൾ കുടുംബവുമായി ഒന്നിച്ച് സിനിമയ്ക്ക് പോകുന്നു, സിനിമ കഴിഞ്ഞ് അതേക്കുറിച്ച് നമ്മൾ ചർച്ച ചെയ്യുന്നു. അതൊരു മികച്ച സാമൂഹ്യ പ്രക്രിയ കൂടിയമാണ്. എന്നാൽ പോപ്കോൺ വില അൽപ്പം കുറച്ചാൽ അത് മികച്ച തീരുമാനമായിരിക്കും.’ -രാം ചരൺ പറഞ്ഞു.
രൺവീർ സിങ്ങിൻ്റെ ധുരന്ധർ അതിശയകരവും അസാധാരണവുമായ ചിതമാണ് അടുത്തിടെയാണ് ഞാൻ ചിത്രം ഒടിടിയിൽ കണ്ടത്. ധുരന്ധർ ഇന്ത്യയെ ഒന്നിപ്പിച്ചു. 1800 കോടിയിലേറെയാണ് ചിത്രം കളക്ട് ചെയ്തത്. പണത്തിൻ്റെ കണക്കല്ല, എത്ര പേർ തിയേറ്ററിൽ ചിത്രം കണ്ടുവെന്നതിലാണ് കാര്യം. രാം ചരൺ പറഞ്ഞു.