ഇത് അദൃശ്യമനുഷ്യനല്ല..’ആഹാ’യുടെ തുരുപ്പ് ചീട്ട്

പുല്ലാരയിലെ ബനാത്ത എന്ന വടംവലിക്കാരന്റെ ചിത്രമാണ് അദൃശ്യമനുഷ്യനെന്ന രീതിയില്‍ പലരും പ്രചരിപ്പിച്ചത്. കേരളത്തിനകത്തും പുറത്തുംഒരുപാട് ആരാധകരുള്ള പ്രഗല്‍ഭനായ വടംവലിക്കാരനണ് ബനാത്ത.’ആഹാ എടപ്പാള്‍’ പോലുള്ള വലിയ ടീമുകളുടെ തുരുപ്പ് ചീട്ടeCfodosux2 സിനിമകളിലും അഭിനയിച്ചു കഴിഞ്ഞു. ഇന്ദ്രജിത് നായകനായ ആഹാ എന്ന വടംവലി ടീമിന്റെ കഥപറയുന്ന ചിത്രം ഇറങ്ങാനാരിക്കെയാണ് വ്യാജവാര്‍ത്തയിറങ്ങിയത്. ഈ മനുഷ്യനെ ‘കള്ളന്‍’ എന്ന് മുദ്രകുത്തി പോസ്റ്റ് ഉണ്ടാക്കിയ പോസ്റ്റ് മുതലാളിക്കുള്ള കട്ടന്‍ ചായയും മുട്ട ബജ്ജിയും കേരളാ പോലീസ് കൊടുത്തോളുമെന്ന് പറയുകയാണ് സിനിമാതാരം അനീഷ് ജി മേനോന്‍. ഫേസ്ബുക്ക് പോസ്റ്റ് താഴെ

കുന്നംകുളത്തെ പഴഞ്ഞിയെ ഞെട്ടിച്ച
ആ അദൃശ്യ മനുഷ്യന്‍!

1)ഞൊടിയിടയില്‍
കാറ്റുപോലെ മാഞ്ഞ് പോകുന്ന
‘കാറ്റാടി മനുഷ്യന്‍’
2)ഇരുട്ടിന്റെ മറവില്‍ അമ്പരപ്പിക്കുന്ന
7അടി പൊക്കമുളള
‘അജ്ഞാത മനുഷ്യന്‍’
3)പ്രകാശ വേഗത്തില്‍ പനക്ക് മുകളിലേക്ക് പാഞ്ഞ് കയറുന്ന
‘സ്പ്രിംഗ് മാന്‍’
4)…5)….6)…
വിശേഷണങ്ങള്‍ പലതാണ്.
ഒടുവില്‍ പിടിയിലായി
എന്നും പറഞ്ഞ് വാട്ട്‌സ് ആപ്പ് ഫേസ്ബുക്ക്…
സോഷ്യല്‍ മീഡിയകള്‍ ആഘോഷിച്ച
ആ ‘ബംഗാളി’ യുടെ ഫോട്ടോ
കണ്ട് മലപ്പുറം- മഞ്ചേരിക്കാര്‍ ഞെട്ടി!

‘ഇത് നമ്മുടെ പുല്ലാരയിലെ ബനാത്തല്ലെ…’

‘..ആരാ പടച്ചോനെ ഇമ്മാതിരി തെമ്മാടിത്തരം പടച്ച് വിടണത്’

‘ബ്ന്‍ കള്ളനായിര്‍ന്നോ..????

‘വടം വലീന്നും പറഞ്ഞ് പൊരെന്ന്
എറങ്ങി പോയിരുന്നത് ഇമ്മായിരി എടാകൂടത്തിനായിരുന്നോ..’
എന്ന് സ്വന്തം വീട്ടുകാരും കൂടെ ചോദിച്ചപ്പോള്‍…
അയാളുടെ മനസ്സൊന്നു ഇടറി..

ഇത്
*ബനാത്ത് പുല്ലാര.

കലാ- കായിക പ്രേമിയാണ്,
കേരളത്തിനകത്തും പുറത്തും
ഒരുപാട് ആരാധകരുള്ള
പ്രഗല്‍ഭനായ വടംവലിക്കാരനണ്.
‘ആഹാ എടപ്പാള്‍’ പോലുള്ള
വലിയ ടീമുകളുടെ തുരുപ്പ് ചീട്ട്.
2 സിനിമകളിലും അഭിനയിച്ചു.

വിയര്‍ത്ത് കുളിച്ച്
മാസ് ബോഡി കാണിച്ചുള്ള
ആ ഇരിപ്പില്‍ കീഴടക്കാന്‍ എളുപ്പമല്ല
എന്ന് തോന്നിയത് കൊണ്ടാകും
മലയാളി ഇയാളെ പിടിച്ച് ബംഗാളിയക്കി,കള്ളനാക്കി..
ആരോഗ്യമുള ശരീരവും
ഗംഭീരമായ ലുക്കും
സ്വന്തമായി ഉള്ളത് കൊണ്ട്
നമ്മുടെ ബാനാത്ത് മാന്‍
‘സ്പ്രിംഗ് മാന്‍’ വരെ ആയി.. എന്താലെ,!

ഈ മനുഷ്യനെ ‘കള്ളന്‍’ എന്ന് മുദ്രകുത്തി പോസ്റ്റ് ഉണ്ടാക്കിയ പോസ്റ്റ് മുതലാളിക്കുള്ള
കട്ടന്‍ ചായയും മുട്ട ബജ്ജിയും കേരളാ പോലീസ് കൊടുത്തോളും.
വാര്‍ത്തയുടെ സത്യം അറിയാതെ
സോഷ്യല്‍ മീഡിയ
ീേ
സോഷ്യല്‍ മീഡിയ
ഈ വ്യാജ വാര്‍ത്ത
വെമൃല ചെയ്ത അതേ ആവേശത്തോടെ നമുക്ക്
ഈ ‘സത്യവും’
ഒന്ന് വെമൃല ചെയ്യാം.. പ്ലീസ്.
ഈ കൊറോണ കാലത്ത് ആ പാവം വീട്ടിലെങ്കിലും
സ്വസ്ഥമായി ഇരുന്നോട്ടെ.