ദുരൂഹതകളുടെ ചുരുളുകളുമായി ‘രണ്ട് രഹസ്യങ്ങള്‍’; ക്യാരക്ടര്‍ ടീസര്‍ റിലീസായി

ശേഖര്‍ മേനോന്‍, വിജയകുമാര്‍ പ്രഭാകരന്‍, ബാബു തളിപ്പറമ്പ്, സ്പാനിഷ് താരം ആന്‍ഡ്രിയ റവേറ, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവഗതരായ അജിത് കുമാര്‍ രവീന്ദ്രന്‍, അര്‍ജ്ജുന്‍ലാല്‍ എന്നിവര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘രണ്ട് രഹസ്യങ്ങള്‍’. ചിത്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍ ട്രാക്ക് മനോരമ മ്യൂസിക് വഴി അന്‍വര്‍ റഷീദ്, ലിജോ ജോസ് പല്ലിശ്ശേരി, ബേസില്‍ ജോസഫ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരുടെ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം നിര്‍മ്മിക്കുന്നത് വണ്‍ലൈന്‍ മീഡിയ, എരിവും പുളിയും പ്രൊഡക്ഷന്‍സ്, വാമ എന്റര്‍ടെയിന്‍മെന്റ് എന്നിവയുടെ ബാനറില്‍ വിജയകുമാര്‍ പ്രഭാകരന്‍, അജിത്കുമാര്‍ രവീന്ദ്രന്‍, സാക്കിര്‍ അലി എന്നിവര്‍ ചേര്‍ന്നാണ്. മലയാളത്തില്‍ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രംകൂടിയാണ് രണ്ട് രഹസ്യങ്ങള്‍. ചിത്രത്തിന്റെ സംവിധായകര്‍ തന്നെയാണ് തിരക്കഥയും, സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്.ഹൈഹോപ്‌സ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബോണി അസ്സനാര്‍, റോബിന്‍ തോമസ്, സോണിയല്‍ വര്‍ഗീസ് എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍.

ശേഖര്‍ മേനോന്‍, വിജയ്കുമാര്‍ പ്രഭാകരന്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ, ജയശങ്കര്‍, പട്ടാളം അഭിലാഷ്, ഹരീഷ് പേങ്ങന്‍, ബിനോയ് നമ്പാല, ഷൈന്‍ ജോര്‍ജ്, പാരിസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് തുടങ്ങിയ താരനിരയാണ് ചിത്രത്തിലുള്ളത്. സിനിമയുടെ ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ തികച്ചും നിഗൂഢവും, വ്യത്യസ്തവുമായ രണ്ട് രഹസ്യങ്ങളുടെ ചുരുളുകള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ ഏറെ രസകരമായി അഴിക്കപ്പെടുകയാണ്.

ജോമോൻ തോമസ്,അബ്ദുൾ റഹീം എന്നിവരാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. പ്രത്യുഷ് പ്രകാശ്, അഭിജിത്ത് കെ.പി, നമ്രത പ്രശാന്ത്, സുമേഷ് BWT എന്നിവർ ചേർന്നാണ് ചിത്രസംയോചനം. റഫീക്ക് അഹമ്മദിൻ്റെ വരികൾക്ക് സംഗീതം നൽകുന്നത് വിശ്വജിത്ത് ആണ്. കലാ സംവിധാനം- ലാലു തൃക്കളം, കെ.ആർ ഹരിലാൽ, ഉല്ലാസ് കെ.യു, മേക്കപ്പ്- സജിത വി, ശ്രീജിത്ത് കലൈ അരശ്, അനീസ് ചെറുപ്പുളശേരി, വസ്ത്രാലങ്കാരം- ദീപ്തി അനുരാഗ്, സ്മിജി കെ.ടി, സംഘട്ടനം – റൺ രവി, പ്രോജക്റ്റ് ഡിസൈനർ- അഭിജിത്ത് കെ.പി, സൗണ്ട് ഡിസൈനർ – കരുൺ പ്രസാദ്, സ്റ്റിൽസ്- സച്ചിൻ രവി, ജോസഫ്, ടീസർ കട്ട്- റെജിൻ വി.ആർ, പി.ആർ.ഒ- പി.ശിവപ്രസാദ് എന്നിവരുമാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം ആഗസ്റ്റ് മാസത്തോടെ ഹൈ ഹോപ്സ് ഫിലിം ഫാക്ടറി തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കും.