‘രണ്ട്’ടീസര്‍ എത്തി

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായെത്തുന്ന ചിത്രം രണ്ടിന്റെ ടീസര്‍ പുറത്തുവിട്ടു. സമകാലിക രാഷ്ട്രീയ സംഭവങ്ങളെ കുറിച്ചായിരിക്കും ചിത്രം സംസാരിക്കുക എന്ന് ഉറപ്പ് നല്‍കുന്നതാണ് ടീസര്‍. 38 സെക്കന്റ് ആണ് ടീസറിന്റെ ദൈര്‍ഘ്യം.വിഷ്ണു ഉണ്ണികൃഷ്ണന് പുറമെ ഗോകുലനും സുധി കോപ്പയും ടീസറില്‍ ഉണ്ട്.

നവാഗതനായ സുജിത്ത് ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫൈനല്‍സിനു ശേഷം ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രമാണിത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിനുലാല്‍ ഉണ്ണിയാണ്.

അങ്കമാലി ഡയറീസ് നായിക അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്‌മാന്‍, ബാലാജി ശര്‍മ്മ, സുബീഷ് സുധി, മുസ്തഫ, രാജേഷ് ശര്‍മ്മ, സ്വരാജ് ഗ്രാമിക, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂര്‍, രഞ്ജിത് കാങ്കോല്‍, ബിനു തൃക്കാക്കര, ശ്രീലക്ഷ്മി, മാല പാര്‍വ്വതി, മറീന മൈക്കിള്‍, മമിത ബൈജു, പ്രീതി എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഛായാഗ്രഹണം അനീഷ് ലാല്‍ ആര്‍ എസ് , എഡിറ്റിംഗ് മനോജ് കണ്ണോത്ത്, ഗാനരചന റഫീഖ് അഹമ്മദ്, സംഗീതം ബിജിപാല്‍.