‘ആർ ആർ ആറിലെ’ അജയ് ദേവ്ഗണിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

ബാഹുബലിക്ക് ശേഷം രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ‘ആര്‍ ആര്‍ ആറിലെ’ അജയ് ദേവ്ഗണിന്റെ കഥാപാത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. താരത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ‘തന്റെ ജനത്തെ ശാക്തീകരിക്കുക എന്നത് അദ്ദേഹത്തിന്റെ സവിശേഷത. അവന്റെ ശക്തി അവന്റെ വികാരത്തിലാണ്’ എന്ന ക്യപ്ഷനാണ് മോഷന്‍ പോസ്റ്ററിന് നല്‍കിയിരിക്കുന്നത്.

1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവര്‍. രാം ചരണ്‍ ചിത്രത്തില്‍ അല്ലൂരി സാതാരാമ രാജു ആയി എത്തുമ്പോള്‍ ജൂനിയര്‍ എന്‍ടിആറാണ് വെള്ളിത്തിരയില്‍ കോമരം ഭീം ആയി പ്രത്യക്ഷപ്പെടുന്നത്.

രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപേരാണ് ‘ആര്‍ആര്‍ആര്‍’. 2021 ഒക്ടോബര്‍ 13നാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്.ഡിവിവി എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ഡി.വി.വി ധനയ്യയാണ് നിര്‍മ്മാണം. എം.എം.കീരവാണി സംഗീതം. വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ. പത്ത് ഭാഷകളിലാകും ചിത്രം റിലീസിനെത്തുക.