‘അപ്പലാളേ’നായാട്ടിലെ ആദ്യഗാനം

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്യുന്ന നായാട്ടിലെ ആദ്യഗാനം പുറത്തിറങ്ങി.ഏപ്രില്‍ എട്ടിനാണ് ചിത്രം റിലീസിനെത്തുന്നത്.വരികളിലും താളത്തിലും ഏറെ പുതുമയോടെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ‘അപ്പലാളേ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മധുവന്തി നാരായണാണ് .അന്‍വര്‍ അലി എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്.

നായാട്ടിന് യു/എ സര്‍ട്ടിഫിക്കറ്റാണ് സന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.ചാക്കോച്ചന്റെ ചിത്രത്തിലെ പേര് വെളിപ്പെടുത്തിയുളള പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു.പ്രവീണ്‍ മൈക്കിള്‍ എന്ന പൊലീസുകാരനായാണ് ചാക്കോച്ചന്‍ എത്തുന്നത്.ത്രില്ലര്‍ സ്വഭാവമുളള ചിത്രമാണ് നായാട്ട്.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെയും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെയും ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.’ജോസഫി’ന് തിരക്കഥയൊരുക്കിയ ഷാഹി കബീറാണ് നായാട്ടിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ഷൈജു ഖാലിദ് ചിത്രത്തിന്റെ ക്യാമറ . മഹേഷ് നാരായണന്‍ ആണ് എഡിറ്റിംഗ് .