അവതാരികയെ പാട്ടു പാടി അമ്പരിപ്പിച്ച് രമേഷ് പിഷാരടി-ഹരി പി നായര്‍ കോമ്പോ…!

തന്റെ കയ്യിലുള്ള അടവുകള്‍ കൊണ്ട് മലയാളികളെ എല്ലാതവണയും കുടുകുടെ ചിരിപ്പിക്കുന്ന ഹാസ്യ താരമാണ് രമേഷ് പിഷാരടി. ഇപ്രാവശ്യം തന്റെ പുതിയ ചിത്രമായ ഗാനഗന്ധര്‍വനിലെ തിരക്കഥാകൃത്ത് ഹരി പി നായരുമൊത്ത് ഒരു കിടിലന്‍ ഗാനമാലപിച്ചാണ് പിഷാരടി പ്രേക്ഷകരെ കയ്യിലെടുത്തിരിക്കുന്നത്. ഓണത്തിന് തങ്ങളുടെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായെത്തിയ ഒരിന്റര്‍വ്യൂവിലാണ് പിഷാരടിയും ഹരിയും ചേര്‍ന്ന് ഒരു രസികന്‍ ഗാനമാലപിച്ച് അവതാരികയെയും പ്രേക്ഷകരെയും ഒരുപോലെ അമ്പരിപ്പിച്ചത്. ഇരുവരുടെയും ഒരേ ഈണത്തിലുള്ള ഗാനം കേട്ട അവതാരിക ”നിങ്ങളൊരുമിച്ച് ഗാനഗന്ധര്‍വന്‍ ഉണ്ടാക്കിയില്ലെങ്കില്‍ അതിശയമേയുള്ളു” എന്ന് സമ്മതിക്കുകയായിരുന്നു. ഓണക്കാലത്ത് അമൃത ടിവി സംപ്രേക്ഷണം ചെയ്ത ‘ഓണവിശേഷങ്ങളുമായി രമേഷ് പിഷാരടി’ എന്ന പരിപാടിയിലൂടെയാണ് ഇരുവരും ഈ രസികന്‍ ഗാനവുമായെത്തിയത്.