
മഹേഷ് നാരായണൻ സിനിമയുടെ ഹൈദരാബാദിലെ ഷൂട്ടിന് ശേഷം ചിത്രത്തിൻ്റെ ബാക്കി ഷെഡ്യൂളിനായി മമ്മൂട്ടി യുകെയിലേക്ക് പോകുമെന്നറിയിച്ച് നടൻ രമേശ് പിഷാരടി. കൂടാതെ ‘പാട്രിയറ്റി’ന്റെ ട്രെയിലർ ഉടൻ റിലീസ് ചെയ്യുമെന്ന സൂചനയും രമേഷ് പിഷാരടി നൽകി. .
മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ലൊക്കേഷനിലേക്ക് എത്തുന്നത്. ഇതിന് മുൻപ്, മമ്മൂക്ക വരുന്നു, വന്നുകൊണ്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രങ്ങളൊക്കെയും വ്യാജമാണ്. പാട്രിയറ്റി’ന്റെ ഹൈദരാബാദ് ഷെഡ്യൂളിൽ മമ്മൂട്ടി ഒക്ടോബർ ഒന്നിന് ചേരും. ഹൈദരാബാദിലെ ഷൂട്ടിന് ശേഷം ചിത്രത്തിൻ്റെ ബാക്കി ഷെഡ്യൂളിനായി അദ്ദേഹം യുകെയിലേക്ക് പോകും. പിന്നീടായിരിക്കും കേരളത്തിലെ ചിത്രീകരണം നടക്കുക. ചിത്രത്തിന്റെ ട്രെയിലറും ഉടൻ റിലീസ് ചെയ്യും’. രമേശ് പിഷാരടി പറഞ്ഞു.
മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര തുടങ്ങിയ വലിയൊരു താര നിര തന്നെ ചിത്രത്തിലണിനിരക്കുന്നുണ്ട്.
പതിനൊന്ന് വർഷങ്ങൾക്കു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമാണ് ‘പാട്രിയറ്റ്’. ശ്രീലങ്കയിലാണ് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടികമ്പനിയും ആശീർവാദ് സിനിമാസും ഒരുമിച്ചാണ് ചിത്രം നിർമിക്കുന്നത്. കേരളം, ഡൽഹി, ശ്രീലങ്ക, ലണ്ടൻ എന്നിവിടങ്ങളിലാണ് ചിത്രീകരണം. സിനിമയുടെ താരനിരയിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരുമുണ്ട്. സിനിമയുടെ രണ്ട് ഷെഡ്യൂൾ ശ്രീലങ്കയിലും, ഒരു ഷെഡ്യൂൾ യു.എ യിലും, ഒരു ഷെഡ്യൂൾ അസർബൈജാനും പൂർത്തീകരിച്ചു. ആൻറോ ജോസഫ് പ്രൊഡ്യൂസറും, സി.ആർ.സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവർ കോ പ്രൊഡ്യൂസർമാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റെതാണ്.