പാക്കിസ്ഥാന്‍ പതാക നെഞ്ചിലേറ്റി രാഖി സാവന്ത്, പിന്നാലെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടുന്ന ബോളിവുഡ് താരമാണ് രാഖി സാവന്ത്. പാക്കിസ്ഥാന്‍ ദേശീയ പതാകയേന്തി നില്‍ക്കുന്ന ചിത്രങ്ങളുമായാണ് താരം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ രാഖിയ്‌ക്കെതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

സംഭവം വിവാദമായതോടെ നടന്നതെന്താണെന്ന് വിശദീകരിച്ചുകൊണ്ട് രാഖി നേരിട്ട് രംഗത്തെത്തി. താന്‍ അഭിനയിക്കുന്ന ധര 370 എന്ന ചിത്രത്തില്‍ നിന്നുള്ള ദൃശ്യമാണിതെന്നാണ് താരത്തിന്റെ വിശദീകരണം. ചിത്രത്തില്‍ പാക്കിസ്ഥാനി പെണ്‍കുട്ടിയുടെ വേഷത്തിലാണ് താന്‍ അഭിനയിക്കുന്നതെന്നും രാഖി ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കി.