അഭിനയം തിരിച്ചറിയാന്‍ വൈകിപ്പോയി, ഫഹദിനെ പുകഴ്ത്തി ദംഗല്‍ സംവിധായകന്‍ നിതേഷ് തീവാരി..

മലയാള സിനിമകളിലെ തന്റെ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും അഭിനയമികവിലൂടെയും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഫഹദ് ഫാസില്‍. എന്നാല്‍ ഹഹദ് ഫാസിലിനോടുള്ള ആരാധന ഇപ്പോള്‍ ബോളിവുഡിലും പകര്‍ന്നിരിക്കുകയാണ്. അമീര്‍ ഖാന്‍, ഫാത്തിമ സന ഷെയ്ഖ് എന്നിവരുടെ മികച്ച അഭിനയത്തിലൂടെ ബോക്‌സോഫീസില്‍ ഏറെ തരംഗമായ ‘ദംഗല്‍’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ നിതേഷ് തീവാരിയാണ് ഏറ്റവുമൊടുവില്‍ ഈ ആരാധനക്ക് അടിമയായിരിക്കുന്നത്. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഫഹദിനെ പ്രശംസിച്ച് സംവിധായകന്‍ രംഗത്തെത്തിയത്. ഫഹദ് ഫാസിലിന്റെ കരിയറില്‍ ശ്രദ്ധേയമായ മഹേഷിന്റെ പ്രതികാരം, സൂപ്പര്‍ ഡീലക്സ്, ഞാന്‍ പ്രകാശന്‍, കുമ്പളങ്ങി നൈറ്റ്‌സ് എന്നീ സിനിമകള്‍ കണ്ടതോടെ താന്‍ അദ്ദേഹത്തിന്റെ ഫാനാവുകയായിരുന്നെന്നും ഈ സിനിമകള്‍ കാണാന്‍ വളരെ വൈകിപ്പോയെന്നും അദ്ദേഹം തന്റെ ട്വീറ്റിലോടെ പറയുന്നു. നിതേഷിന് ഫഹദ് ഫാസിലിന്റെ മറ്റു മികച്ച സിനിമകള്‍ റെക്കമെന്‍ഡ് ചെയ്ത് കൊണ്ട് നിരവധി ആരാധകരാണ് അദ്ദേഹത്തിന്റെ ട്വീറ്റിന് മറുപടിയുമായി വന്നത്.

ഫഹദ് ഫാസില്‍ ഏത് കഥാപാത്രം അവതരിപ്പിച്ചാലും ഗംഭീരമാണെന്നും ഇനിയും ഇത്തരം സിനിമകള്‍ ചെയ്ത് തങ്ങളെ ആസ്വദിപ്പിക്കണമെന്നും സംവിധായകന്‍ ആവശ്യപ്പെടുന്നുണ്ട്.

‘ട്രാന്‍സ്’ എന്ന പുതിയ ചിത്രത്തിലാണ് ഫഹദ് ഫാസില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നസ്രിയ നസീം, വേദിക, സൗബിന്‍ ഷാഹിര്‍ തുടങ്ങി വമ്ബന്‍ താരനിര അണിനിരക്കുന്ന ചിത്രമാണ് ട്രാന്‍സ്. ഒരിടവേളയ്ക്കു ശേഷം സംവിധായകന്‍ അന്‍വര്‍ റഷീദ് മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ട്രാന്‍സ്.