
പ്രശസ്ത ബോളിവുഡ് സംവിധായകന്‍ രാജ് കുമാര്‍ ഹിരാനിയുടെ മകന്‍ വീര്‍ ഹിരാനിയുടെ അരങ്ങേറ്റ ചിത്രം സംവിധാനം ചെയ്യുന്നത് മലയാളം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയെന്ന് റിപ്പോർട്ടുകൾ. ഹിന്ദിയിലെ മറ്റൊരു വമ്പന്‍ നിര്‍മാതാവായ ഹന്‍സല്‍ മേത്തയാണ് ചിത്രം നിർമ്മിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. റിപ്പോർട്ടുകൾ ശെരിയാണെങ്കിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരിക്കും ഇത്.
ഹൻസൽ മേത്തയുടെ ട്രൂ സ്‌റ്റോറി ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് എ.ആർ. റഹ്‌മാൻ ആയിരിക്കുമെന്നാണ് മറ്റൊരു റിപ്പോർട്ട്. നായികയുടെ കാര്യത്തിൽ വ്യക്തതയില്ല. ലണ്ടനിലെ റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ടിൽനിന്ന് ബിരുദം നേടിയ വീർ ഹിരാനി നിലവിൽ ഒരു വെബ് സീരിസിൽ വേഷമിടുന്നുണ്ട്. രാജ്‌കുമാർ ഹിരാനി ആദ്യമായ സംവിധാനംചെയ്യുന്ന വെബ് സീരീസിന് ‘പ്രീതം പെഡ്രോ’ എന്നാണ് പേരിട്ടിരിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലായിരിക്കും സീരീസ് പുറത്തിറങ്ങുക.