ലിയോയുടെ റെക്കോർഡ് തകർത്ത് രജനികാന്തിന്റെ ‘ജയിലർ 2’; കേരളത്തിൽ ആദ്യദിനം നേടിയത് 12.5 കോടി

','

' ); } ?>

കേരള ബോക്സ്ഓഫിസിൽ പുതിയ ചരിത്രം കുറിച്ച് രജനികാന്ത് ചിത്രം ‘ജയിലർ 2’. ചിത്രം ആദ്യദിനം കേരളത്തിൽ നിന്ന് 12.5 കോടി രൂപ നേടി, വിജയ് ചിത്രം ‘ലിയോ’യുടെ റെക്കോർഡാണ് തകർത്തത്. 2023-ൽ റിലീസ് ചെയ്ത ‘ലിയോ’ കേരളത്തിൽ ആദ്യദിനം 12 കോടി രൂപയായിരുന്നു നേടിയിരുന്നത്. കേരളത്തിൽ 800-ലധികം സ്‌ക്രീനുകളിലായി 4000-ത്തോളം ഷോകളോടെയാണ് ‘ജയിലർ 2’ എത്തിയത്. നിലവിൽ ‘എമ്പുരാൻ’ (14.07 കോടി) ആണ് കേരളത്തിൽ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷൻ നേടിയ ചിത്രം.

ആഗോളതലത്തിലും മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. ആദ്യദിനം ഇന്ത്യയിൽ നിന്ന് ആകെ 71 കോടി രൂപയും (നെറ്റ് കളക്ഷൻ 59.70 കോടി) ഓവർസീസിൽ നിന്ന് 55 കോടിയും ഉൾപ്പെടെ 125.25 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്.

മറ്റു സംസ്ഥാനങ്ങളിലെ ആദ്യദിന കളക്ഷൻ വിവരങ്ങൾ:

  • തമിഴ്നാട്: 22 കോടി
  • കർണാടക: 15.80 കോടി
  • ആന്ധ്രപ്രദേശ്–തെലങ്കാന: 15.60 കോടി
  • റെസ്റ്റ് ഓഫ് ഇന്ത്യ: 4.80 കോടി

റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണം ലഭിക്കുന്നതിനാൽ, ഈ കുതിപ്പ് തുടർന്നാൽ തമിഴിൽ നിന്നുള്ള ആദ്യ ആയിരം കോടി ക്ലബ്ബ് ചിത്രമായി ‘ജയിലർ 2’ മാറിയേക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. വരും ആഴ്ചകളിലെ അവധി ദിവസങ്ങളും ചിത്രത്തിന് കൂടുതൽ നേട്ടമാകും.