ദര്‍ബാറില്‍ രജനി ഇന്‍സ്‌പെക്ടര്‍ അരുണാചലം..! മോഷന്‍ പോസ്റ്റര്‍ കാണാം

','

' ); } ?>

പേട്ടയ്ക്ക് ശേഷം രജനി ഫാന്‍സിന് ഒരു ഗംഭീര ട്രീറ്റായിയാണ് ദര്‍ബാറിന്റെ ആദ്യ മോഷന്‍ പോസ്റ്റര്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. അനിരുദ്ധ് രവി ചന്ദറിന്റെ സംഗീതത്തിന്റെ അകമ്പടിയില്‍ ഇന്‍സ്‌പെക്ടര്‍ ആദിത്യ അരുണാചലമായി രജനിയെത്തുമ്പോള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രജനി കാക്കിയണിയുന്നത്. തന്റെ സ്ഥിരം താരസാന്നിധ്യം നിലനിര്‍ത്തിക്കൊണ്ട് വില്ലന്മാരുടെ ഇടയില്‍ തിളങ്ങുന്ന വാളുമായി ഇരിക്കുന്ന ഒരു സ്‌റ്റെലിഷ് രജനിയെത്തന്നെയാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകന്‍ എര്‍ മുരുഗദോസും രജനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍ താരയും സുനില്‍ ഷെട്ടിയുമാണ് മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം.

ഇത് നാലാം തവണയാണ് രജനീകാന്തും നയന്‍താരയും ഒന്നിക്കുന്നത്. ‘ചന്ദ്രമുഖി’, ‘കുശേലന്‍’, ‘ശിവജി’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നയന്‍താര തലൈവര്‍ക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ദര്‍ബാറി’നുണ്ട്. 2020 ല്‍ പൊങ്കലിന് റിലീസ് ചെയ്യാവുന്ന രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്.