ലൂസിഫര്‍ തെലുങ്കില്‍ വില്ലനായി റഹ്മാന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത് മലയാളികളുടെ പ്രിയതാരം റഹ്മാനാണ്.മലയാളത്തില്‍ വില്ലന്‍ കഥാപാത്രമായ ബോബിയെ അവതരിപ്പിച്ചത് വിവേക് ഒബ്‌റോയ് ആയിരുന്നു.ലൂസിഫറിന്റെ തെലുങ്കിലേക്കുളള റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത് ചിരഞ്ജീവിയാണ്.സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ചിരഞ്ജീവിതന്നെയാണ്.