ജൂബില്‍ രാജന്‍ പി ദേവ് നായകനായി എത്തുന്ന ‘സുരേഷ് ഗോപി’ യുടെ ചിത്രീകരണം ഐഫോണ്‍ 11 പ്രോ ക്യാമറയില്‍

നവാഗതനായ കാര്‍ത്തിക് സനീഷ് ബോസ് സംവിധാനവും രചനയും നിര്‍വ്വഹിക്കുന്ന ചിത്രമായ ‘സുരേഷ് ഗോപി ‘ഐഫോണ്‍ 11 പ്രോ ക്യാമറയില്‍ ഷൂട്ട് ചെയ്യുന്നു.ഇത്തരത്തില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ മൂവിയാണിത്.തത്സമയ ശബ്ദലേഖനമാകും സിനിമയില്‍ ഉപയോഗപ്പെടുത്തുന്നത്.

അന്തരിച്ച നടന്‍ രാജന്‍ പി. ദേവിന്റെ മകന്‍ ജൂബില്‍ രാജന്‍ പി. ദേവ് നായകനാകുന്ന പുതിയ ചിത്രമാണ് ‘സുരേഷ് ഗോപി’.നിഗൂഢതകള്‍ നിറഞ്ഞ ആക്ഷന്‍ ത്രില്ലര്‍ ആയിരിക്കും ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.നിര്‍മല്‍ പാലാഴിയും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

കൃഷ്ണ കാവ്യാ ക്രീയേഷന്‍സിന്റെ ബാനറില്‍ വി ആര്‍ ഗോപന്‍ നായരാണ് ചിത്രം നിര്‍മ്മിക്കുന്നത്.അനില്‍ കെ. ചാമിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് സോണി വര്‍ഗീസ്.