‘രാധേ ശ്യാം’ സ്പെഷ്യല്‍ പോസ്റ്റര്‍

പ്രഭാസ് പ്രധാന കഥാപാത്രമായെത്തുന്ന രാധേ ശ്യാം എന്ന ചിത്രത്തിന്റെ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ജൂലൈ 30 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. മഞ്ഞില്‍ കിടക്കുന്ന നടി പൂജ ഹെഗ്‌ഡെയും പ്രഭാസുമാണ് പോസ്റ്ററിലുളളത്.

‘മഹാ ശിവരാത്രിയുടെ ശുഭദിനത്തില്‍, ‘രാധേ ശ്യാം’ ല്‍ നിന്നുള്ള പുതിയ പോസ്റ്റര്‍ നിങ്ങള്‍ എല്ലാവരുമായും പങ്കിടുന്നതില്‍ സന്തോഷിക്കുന്നു’എന്നാണ് പഭാസ് കുറിച്ചിരിക്കുന്നത്.റൊമാന്റിക് മൂഡില്‍ ചിത്രീകരിച്ച ടീസര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു.യൂറോപ്യന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ പീരിയഡ് പ്രണയകഥയാണ് ചിത്രം.

വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ പ്രേരണയെയാണ് പൂജ ഹെഗ്‌ഡെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം റൊമാന്റിക് ഹീറോയായി പ്രഭാസ് തിരശീലയിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.ചിത്രം ഒരുക്കുന്നത് രാധാകൃഷ്ണകുമാറാണ്. യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.