മഞ്ജു വാരിയർ ബോളിവുഡിൽ; അരങ്ങേറ്റം മാധവനൊപ്പം…

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ ബോളിവുഡിലേക്ക്. നടന്‍ മാധവനൊപ്പമാണ് നടിയുടെ ബോളിവുഡ് അരങ്ങേറ്റം. കഴിഞ്ഞ ദിവസം പുതിയ ചിത്രമായ പ്രീസ്റ്റിന്റെ പ്രസ് മീറ്റില്‍ തന്റെ ബോളിവുഡ് ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാവും എന്ന് പ്രതീക്ഷ പ്രകടിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടത്.

നവാഗതനായ കല്‍പേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് അമേരിക്കി പണ്ഡിറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്.ഭോപ്പാലിലായിരിക്കും സിനിമയുടെ ചിത്രീകരണം.