‘സൂര്യപുത്ര മഹാവീര്‍ കര്‍ണ്ണ’; മൊയ്തീന് ശേഷം ആര്‍ എസ് വിമല്‍ ചിത്രം

ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സൂര്യപുത്ര മഹാവീര്‍ കര്‍ണ്ണ’യുടെ ഔദ്യോഗിക ലോഗൊ പുറത്തുവിട്ടു.’എന്ന് നിന്റെ മൊയ്തീന്‍’ എന്ന സിനിമയ്ക്ക് ശേഷം വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

ഇന്ത്യയിലെയും വിദേശത്തെയും സ്റ്റുഡിയോകളിലായി ചിത്രീകരിക്കുന്ന സിനിമ പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയായ പൂജ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് നിര്‍മ്മിക്കുന്നത്. ഹോളിവുഡിലെ പ്രഗത്ഭരായ ടെക്‌നീഷ്യന്‍മാരും ചിത്രത്തിന്റെ അണിയറയിലുണ്ട്. ചിത്രത്തിന്റെ തിരക്കഥയും വിമല്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. സിനിമയിലെ അഭിനേതാക്കളെക്കുറിച്ച് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.