നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന ‘മഹാവീര്യര്‍’ ചിത്രീകരണം ആരംഭിച്ചു

പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന ‘മഹാവീര്യര്‍ എന്ന സിനിമയുടെ ചിത്രീകരണം രാജസ്ഥാനില്‍ ആരംഭിച്ചു.എബ്രിഡ് ഷൈന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍.ചിത്രത്തില്‍ കന്നഡ നടി ഷാന്‍വി ശ്രീവാസ്തവയാണ് നായികയായെത്തുന്നത്. എം മുകുന്ദന്റെയാണ് കഥ. പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ പോളിയും ഇന്ത്യന്‍ മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ഷംനാസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ലാലും സിദ്ധിഖും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയ്പൂരാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.