‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ തമിഴിലേക്ക്

നിമിഷ സജയന്‍, സൂരജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ തമിഴിലേക്ക്. ഐശ്വര്യ രാജേഷ് ചിത്രത്തില്‍ നായികയായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ നിന്നും ഔദ്യോഗികമായ പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല.ആര്‍ കണ്ണനാണ് ചിത്രം ഒരുക്കുന്നത്.

നേരത്തെ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍.