‘പുഷ്പ’ വരുന്നു…

അല്ലു അര്‍ജുന്‍ നായകനാകുന്ന ചിത്രം പുഷ്പ ഓഗസ്റ്റ് 13ന് തീയറ്ററുകളില്‍ എത്തും. ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ – അല്ലു അര്‍ജുന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് പുഷ്പ.

അല്ലു അര്‍ജുന്റെ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം കൈകാര്യം ചെയ്യുന്നത്. മൈത്രി മൂവി മെയ്ക്കേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.