‘ഗൂഗിള്‍ കുട്ടപ്പന്‍’ വരുന്നു

സുരാജ് വെഞ്ഞാറമ്മൂട്, സൗബിന്‍ സാഹിര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 തമിഴിലേക്ക്. ഗൂഗിള്‍ കുട്ടപ്പന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ സുരാജ് അവതരിപ്പിച്ച ഭാസ്‌കര പൊതുവാള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രശസ്ത സംവിധായകന്‍ കെഎസ് രവികുമാറാണ്.

രവികുമാറിന്റെ അസ്സിസ്റ്റന്റുകളായിരുന്നു ശബരി, ശരവണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശബരിയുടെയും ശരവണന്റെയും ആദ്യ സംവിധാന സംരംഭമാണിത്. രവികുമാര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

മലയാളത്തില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിഗ് ബോസ് താരം തര്‍ഷാനാണ്. യോഗി ബാബുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.