മമ്മൂട്ടിയെ കുറിച്ചുള്ള സാന്ദ്ര തോമസിന്റെ പരാമർശത്തിൽ ചോദ്യങ്ങൾ ചോദിച്ച് നിർമ്മാതാവ് റെനീഷ് എൻ അബ്ദുൽ ഖാദർ

','

' ); } ?>

നടൻ മമ്മൂട്ടിയെ കുറിച്ചുള്ള നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസിന്റെ പരാമർശത്തിൽ ചോദ്യങ്ങൾ ചോദിച്ച് നിർമ്മാതാവ് റെനീഷ് എൻ അബ്ദുൽ ഖാദർ. ഈ വിഷയത്തിൽ കൂടുതൽ വ്യക്തതയും സുതാര്യതയും ഉറപ്പാക്കാൻ വേണ്ടി മാത്രമാണ് ഞങ്ങൾ ഈ ചോദ്യങ്ങൾ ചോദിക്കുന്നതെന്നും നിങ്ങളുടെ ഉത്തരത്തിനായി കാത്തിരിക്കുന്നുവെന്നും റെനീഷ് കുറിച്ചു.

മമ്മൂക്ക നിങ്ങളെ എപ്പോഴാണ് വിളിച്ചത്?, ആ സംഭാഷണത്തിൽ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത നിങ്ങളുടെ നിലവിലെ കേസിനെക്കുറിച്ചോ അതോ അസോസിയേഷന്റെ മുൻ കേസുകളെക്കുറിച്ചോ ആയിരുന്നോ അദ്ദേഹം പരാമർശിച്ചത്?, കേസുമായി ബന്ധപ്പെട്ട് അദ്ദേഹം എന്ത് നിർദ്ദേശങ്ങൾ നൽകി?, ഏത് പ്രൊജക്റ്റ് ആണ് അദ്ദേഹം നിങ്ങളുമായി ചെയ്യാമെന്ന് സമ്മതിച്ചത്?, ആ പ്രോജക്റ്റ് ഉപേക്ഷിച്ചോ, അതോ മറ്റൊരു പ്രൊഡക്ഷൻ ഹൗസിലേക്ക് മാറ്റിയോ?, പ്രോജക്റ്റുമായി മുന്നോട്ട് പോകേണ്ടതില്ല എന്ന തീരുമാനം അദ്ദേഹം എപ്പോഴാണ് അറിയിച്ചത് – കോളിന് മുമ്പോ, കോളിനിടയിലോ, അതിനുശേഷമോ?, ആ പ്രോജക്റ്റിന്റെ സ്ക്രിപ്റ്റിനെക്കുറിച്ച് എഴുത്തുകാരനിൽ നിന്നോ സംവിധായകനിൽ നിന്നോ നിങ്ങൾക്ക് ക്രിയേറ്റിവായോ പ്രൊഫഷണലോ ആയ എന്തെങ്കിലും ഫീഡ്‌ബാക്ക് ലഭിച്ചോ?, എന്നിങ്ങനെ ഏഴു ചോദ്യങ്ങളാണ് റെനീഷ് ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷനിലേക്ക് മത്സരിക്കാൻ സാന്ദ്ര തോമസ് നൽകിയ നാമ നിർദ്ദേശ പത്രിക അസോസിയേഷൻ തള്ളിയിരുന്നു. അതിനെതിരെ സാന്ദ്ര സബ് കോടതിയിൽ ഹർജി സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. പിന്നാലെ നൽകിയ ഒരഭിമുഖത്തിലാണ് നടൻ മമ്മൂട്ടിയെ കുറിച്ച് സാന്ദ്ര സംസാരിക്കുന്നത്. മമ്മൂട്ടി വിളിച്ചിരുന്നുവെന്നും കേസിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടെന്നും സാന്ദ്ര പറഞ്ഞു. തന്റെ നിലപാട് വ്യക്തമാക്കിയതോടെ താനുമായി കമ്മിറ്റ് ചെയ്ത പ്രോജെക്ടിൽ നിന്ന് പിന്മാറിയെന്നും സാന്ദ്ര കൂട്ടിച്ചേർത്തിരുന്നു.

കോടതിയിൽ ഹർജി ഫയൽ ചെയ്ത സംഭവത്തിൽ കൂടുതൽ വിശദാംശങ്ങളും സാന്ദ്ര നൽകിയിരുന്നു.”3 മണിക്കൂർ നീണ്ടു നിന്ന എന്റെ വാദം പൂർത്തിയായി . എന്റെ ഭാഗം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. കോടതിയിൽ നിന്ന് എനിക്ക് നീതി ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കേസ് പതിനൊന്നാം തിയതി തിങ്കളാഴ്‌ചയിലേക്കു പോസ്റ്റ് ചെയ്‌റ്റിട്ടുണ്ട്. അന്ന് വിധി പറയുമെന്ന് പ്രതീക്ഷിക്കുന്നു” സാന്ദ്ര പറഞ്ഞു