“എന്റെ സിനിമ കണ്ട് ആരാധകനായ, ഇപ്പോൾ ഞാൻ ആരാധിക്കുന്ന നടൻ”; വീഡിയോ പങ്കുവെച്ച് പ്രിയം നായിക

','

' ); } ?>

നടൻ അജു വർഗീസിനൊപ്പമുളള വീഡിയോ പങ്കുവെച്ച് “പ്രിയം” ചിത്രത്തിലെ നായിക ദീപ നായർ. തന്റെ ‘പ്രിയം’ എന്ന സിനിമ കണ്ട് ആരാധകനായ ഒരു ആരാധകൻ ഇപ്പോൾ താൻ ആരാധിക്കുന്ന നടൻ ആണെന്ന് പറഞാണ് താരം വീഡിയോ പങ്കു വെച്ചിരിക്കുന്നത്. വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

“മുംബൈയിൽ ഐടിസി മറാത്ത ഹോട്ടലിന്റെ ലിഫ്റ്റിൽ വച്ചാണ് ഞാൻ ഈ വ്യക്തിയെ അപ്രതീക്ഷിതമായി കാണുന്നത്. എനിക്ക് ദീർഘകാലമായി അറിയാവുന്ന കക്ഷിയാണ് ഇദ്ദേഹം. പക്ഷേ, നേരിൽ കണ്ടിട്ടില്ല. ‘പ്രിയം’ ഇറങ്ങിയ കാലത്ത് എന്റെ ആരാധകനായിരുന്നു. ആ സമയത്ത് അദ്ദേഹം സ്കൂളിൽ ആയിരുന്നിരിക്കണം. ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. മലയാളത്തിൽ പ്രശസ്തനായ ഒരു അഭിനേതാവാണ്. മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം പല തവണ നേടിയിട്ടുണ്ട്. ഫൺടാസ്റ്റിക് ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ഉടമസ്ഥരിൽ ഒരാളാണ്. 2010ൽ ഇറങ്ങിയ ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. അതെ, പ്രതിഭാധനനായ അജു വർഗീസ് ആണ് ഞാൻ പറഞ്ഞ ആരാധകൻ. അജുവാണ് എന്നെ ആദ്യം തിരിച്ചറിഞ്ഞത്. ഞാൻ ആളെ തിരിച്ചറിയുന്നതിന് മുൻപെ അജു എന്നെ മനസ്സിലാക്കി. നന്ദി അജു, എന്നെ തിരിച്ചറിഞ്ഞതിന്”. ദീപ നായർ കുറിച്ചു.