”ആങ്ങളയ്ക്ക് ഇങ്ങനെയൊക്കെ പണി കൊടുക്കുന്നതല്ലേ ഒരു രസം?” …സഹോദരന്റെ ജന്മദിനം അനുശ്രീ ആഘോഷിച്ചിതിങ്ങനെ..

പ്രേക്ഷകര്‍ ഏവരും അസൂയപ്പെടും നടി അനുശ്രീയും സഹോദരനും തമ്മിലുള്ള സ്നേഹം കണ്ടാല്‍. തന്റെ സഹോദരന്റെ പിറന്നാള്‍ അത്രക്ക് വ്യത്യസ്ഥമായാണ് അനുശ്രീ ആഘോഷിച്ചിരിക്കുന്നത്. തന്റെ സഹോദരന്‍ അനൂപിന്റെ ജന്മ ദിനത്തിന് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ആഘോഷം നല്‍കിക്കൊണ്ട് അര്‍ദ്ധരാത്രി പന്ത്രണ്ട് മണിക്ക് ചേട്ടനെയും ചേട്ടത്തിയമ്മയെയും വിളിച്ച് എഴുന്നേല്‍പിച്ച് സദ്യ നല്‍കിയാണ് നടി പിറന്നാള്‍ ദിനം ‘പണികൊടുത്തത്’.

‘പിറന്നാള്‍ ആണെന്ന് കരുതി രാത്രി 12മണിക്ക് ഉറക്കത്തില്‍ നിന്ന് എല്ലാരേം എണീപ്പിച്ചു ഒരു സദ്യ കൊടുത്താല്‍ എങ്ങനെയിരിക്കും ?? ആങ്ങളയ്ക്ക് ഇങ്ങനെയൊക്കെ പണി കൊടുക്കുന്നതല്ലേ ഒരു രസം …’-അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഒപ്പം അനൂപിന്റെ സുഹൃത്തുക്കളെയും അടുത്ത ബന്ധുക്കളെയും അനുശ്രീ ആഘോഷങ്ങള്‍ക്കായി ക്ഷണിച്ചിരുന്നു.

സദ്യ നല്‍കി പണികൊടുത്ത അനുശ്രീ ചേട്ടന് വിലമതിക്കാനാകാത്ത മറ്റൊരു സമ്മാനം കൂടി നല്‍കി. ഒരു ആഡംബര ബൈക്ക്. പിറന്നാള്‍ ദിനത്തിലെ ചിത്രങ്ങള്‍ നടി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്.

പെങ്ങന്മാരായാല്‍ ഇങ്ങനെ വേണമെന്നും എല്ലാവര്‍ക്കും മാതൃകയാണ് ഈ കുടുംബമെന്നും ആരാധകര്‍ ചിത്രത്തിനു താഴെ കമന്റ് ചെയ്തു.