
തെലുങ്ക് നടി സുരേഖ വാണിയുടെ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ചോര്‍ന്നു. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാണ് ദൃശ്യങ്ങള്‍ പുറത്തുവന്നതെന്നാണ് നടിയുടെ വിശദീകരണം. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് താരം വ്യക്തമാക്കി.
ഒരു യുവാവിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമാണ് സുരേഖ വാണിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവന്നത്. പോസ്റ്റ് ഉടന്‍ തന്നെ നീക്കം ചെയ്തെങ്കിലും ഇതിനോടകം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
തന്റെ അറിവോടെയല്ല ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കപ്പെട്ടതെന്നും അക്കൗണ്ട് പൂര്‍ണ്ണമായും ഹാക്ക് ചെയ്യപ്പെടുകയായിരുന്നുവെന്നും സുരേഖ വാണി പ്രതികരിച്ചു. വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും നടത്തുന്നവര്‍ക്കും ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കുമെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്കി. മാധ്യമങ്ങളും മീം പേജുകളും യൂട്യൂബ് ചാനലുകളും ഈ ദൃശ്യങ്ങള്‍ പങ്കുവെക്കരുതെന്നും താരം അഭ്യര്‍ത്ഥിച്ചു.
വ്യൂസിനും റീച്ചിനും വേണ്ടി ആളുകളുടെ സ്വകാര്യത ചൂഷണം ചെയ്യരുതെന്ന് ആവശ്യപ്പെട്ട നടി, തന്റെ സ്വകാര്യതയെ മാനിക്കണമെന്നും വ്യക്തമാക്കി. അധിക്ഷേപങ്ങളും വിമര്‍ശനങ്ങളും അതിരുവിട്ടതോടെ താരം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്തിരിക്കുകയാണ്.
വിഡിയോയില്‍ സുരേഖയ്ക്കൊപ്പമുള്ളത് നടിയുടെ കാമുകനാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അബദ്ധത്തില്‍ നടി തന്നെയാകും വിഡിയോ പങ്കുവച്ചതെന്നും സോഷ്യല്‍ മീഡിയ പറയുന്നു. ഇതിനിടെ നടിയും യുവാവും തമ്മിലുള്ള പ്രായ വ്യത്യാസം ചൂണ്ടിക്കാണിച്ച് കടുത്ത അധിക്ഷേപങ്ങളും സുരേഖ വാണി നേരിടുന്നുണ്ട്.
49 കാരിയായ നടിയ്ക്ക് ഈ പ്രായത്തിലും എന്തിനാണ് പ്രണയം, വിവാഹം കഴിക്കാന്‍ പ്രായമായ മകളുള്ളപ്പോള്‍ എന്തിന് അനാവശ്യ ബന്ധം എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും അതിരുവിട്ടതോടെ സുരേഖ വാണി തന്റെ പോസ്റ്റിന്റെ കമന്റ് ഓഫാക്കിയിരിക്കുകയാണ്.
സുരേഖയുടെ പ്രതികരണം
”എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. അനുവാദമില്ലാതെ എന്റെ സ്വകാര്യവും വ്യക്തിപരവുമായ കണ്ടന്റുകള്‍ പ്രചരിപ്പിക്കപ്പെടുകയാണ്. മീം പേജുകളോടും, മാധ്യമങ്ങളോടും യൂട്യൂബ് ചാനലുകളോടും വ്യക്തികളോടുമെല്ലാമായി അവ പ്രചരിപ്പിക്കുകയോ റീപോസ്റ്റ് ചെയ്യുകയോ അപ്പ്ലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് ആവശ്യപ്പെടുന്നു.
എന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പങ്കുവെക്കുന്ന, പബ്ലിഷ് ചെയ്യുന്ന, പ്രചരിപ്പിക്കുന്ന ഏതൊരു അക്കൗണ്ടും വ്യക്തിയേയും തിരിച്ചറിയുകയും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും. വ്യൂസിനും റീച്ചിനും പ്രശസ്തിയ്ക്കും വേണ്ടി സാഹചര്യം മുതലെടുക്കരുത്. എന്റെ സ്വകാര്യതയെ മാനിക്കണം. ഇത് വളരെ ഗൗരവ്വമുള്ള വിഷയമാണ്. നിയമനടപടി സ്വീകരിക്കാന്‍ ഞാന്‍ മടിക്കില്ല.”