രവി കെ ചന്ദ്രന്റെ ‘ഭ്രമം’ പൃഥ്വിരാജും ഉണ്ണി മുകുന്ദനും മംമ്തയും

പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുതിയ ചിത്രം ഒരുങ്ങുന്നു. ‘ഭ്രമം’ എന്നാണ് ചിത്രത്തിന്‌ പേരിട്ടിരിക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകരില്‍ ഒരാളായ രവി കെ ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

എ പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരും മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ജനുവരി 27 ന് എറണാകുളത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

തിരക്കഥയും,സംഭാഷണവും ഒരുക്കുന്നത് ശരത് ബാലന്‍ ആണ്.സംഗീതസംവിധാനം- ജേക്സ് ബിജോയ്.