വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’

അക്ഷരസുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നൂറ്റിപതിമൂന്നാം ജന്മദിനത്തില്‍ പുതിയ സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ ആഷിഖ് അബു.ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.’നീലവെളിച്ചം’ എന്നുതന്നെയാണ് ചിത്രത്തിന്റെ പേര്.ഈ വര്‍ഷാവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ആഷിഖ് അബു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

പൃഥ്വിരാജ്,കുഞ്ചാക്കോ ബോബന്‍,റിമ ലീന രാജന്‍,സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാരപാത്രങ്ങളായി എത്തുന്നത്.

സ്‌നേഹം നിറഞ്ഞവരേ, നിറത്തിന്മേല്‍ നിറവും വെളിച്ചത്തിന്മേല്‍ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. അക്ഷരസുല്‍ത്താന്റെ നൂറ്റിപതിമൂന്നാം ജന്മദിനത്തില്‍ ഈ വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കാന്‍ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ബഷീറിന്റെ കുടുംബങ്ങള്‍ക്കും,ശ്രീ ഗുഡ്‌നൈറ്റ് മോഹനും ഹൃദയത്തില്‍ നിന്നും നന്ദി. നീലവെളിച്ചം ഈ വര്‍ഷാവസാനം ചിത്രീകരണം .എന്നാണ് ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.