കേരളാ പൊലീസ് എന്ന സുമ്മാവ… ‘ഓപ്പറേഷന്‍ ജാവ’ ടീസര്‍

നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന്‍ ജാവയുടെ ടീസര്‍ പുറത്തുവിട്ടു.കേരള പൊലീസിന്റെ ഉദ്വേഗജനകമായ കേസ് അന്വേഷണമാണ് ചിത്രം.കേരളത്തിലും തമിഴ്നാട്ടിലുമായി നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കിയാണ് ഓപ്പറേഷന്‍ ജാവ ഒരുക്കിയിരിക്കുന്നത്.ചിത്രം ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.

വാസ്തവം,ഒരു കുപ്രസിദ്ധ പയ്യന്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം വി സിനിമാസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ പത്മ ഉദയ് നിര്‍മ്മിക്കുന്ന ചിത്രമാണിത്.വിനായകന്‍, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്,ലുക്ക്മാന്‍,ബിനു പപ്പു,ഇര്‍ഷാദ് അലി, പ്രശാന്ത് അലക്‌സാണ്ടര്‍, ദീപക് വിജയന്‍,പി ബാലചന്ദ്രന്‍, ബൈജു, മാത്യൂസ് തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ക്യാമറ ഫായിസ് സിദ്ദിഖ് ആണ്.എഡിറ്റര്‍ നിഷാദ് യൂസഫ്. ജോയ് പോള്‍ എഴുതിയ വരികള്‍ക്ക് ജേക്‌സ് ബിജോയ് സംഗീതം നല്‍കിയിരിക്കുന്നത്.