മലപ്പുറം വിദ്വേഷപരാമര്‍ശത്തില്‍ മേനകഗാന്ധിയെ പരിഹസിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. കേരളീയര്‍ക്ക് നിങ്ങള്‍ ഏറ്റവും വലിയ കോമാളികളാണെന്നാണ് മിഥുന്‍ പറയുന്നത്. ങ്ങളുടെ മുതുമുത്തശ്ശന്മാരുടെ സമയം മുതല്‍ സ്‌കൂള്‍ വിദ്യാഭ്യാസവും, സാക്ഷരതയുമൊക്ക വളരെ ഗൗരവമായെടുത്തു. നിങ്ങളുടെ പൂര്‍വികരാകട്ടെ ആ സമയം ചതിയിലും, വിദ്വേഷത്തിലും പരിശീലനം നേടുന്ന തിരിക്കിലായിരുന്നുവെന്നും മിഥുന്‍ പരിഹസിക്കുന്നു. ഈ കൊവിഡ് കാലത്ത് തമാശകള്‍ മാനസികമായ ഉന്മേഷത്തിന് സഹായിക്കുമെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം…
‘പ്രിയപ്പെട്ട മേനക മാഡം,
ഞങ്ങള്‍ കേരളീയര്‍ക്ക് നിങ്ങള്‍ ഏറ്റവും വലിയ കോമാളികളാണ്. അതെന്തുകൊണ്ടാണ് നിങ്ങള്‍ക്ക് മനസിലാകാത്തത് എന്നതാണേറെ കൗതുകം. ആ കാര്യം ലളിതമായ വാക്കുകളില്‍ പറഞ്ഞാല്‍, ഞങ്ങളുടെ മുതുമുത്തശ്ശന്മാരുടെ സമയം മുതല്‍ സ്‌കൂള്‍ വിദ്യാഭ്യാസവും, സാക്ഷരതയുമൊക്ക വളരെ ഗൗരവമായെടുത്തു. നിങ്ങളുടെ പൂര്‍വികരാകട്ടെ ആ സമയം ചതിയിലും, വിദ്വേഷത്തിലും പരിശീലനം നേടുന്ന തിരിക്കിലായിരുന്നു. വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കിയുള്ള നിങ്ങളുടെ കളിക്കൊപ്പം ഞങ്ങളെ രസിപ്പിക്കുന്നത് തുടരൂ…കഠിനമായ ഈ കൊവിഡ് കാലത്ത് തമാശകള്‍ മാനസികമായ ഉന്മേഷത്തിന് സഹായിക്കും’, ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.