ലാലേട്ടന് ജന്മദിന സമ്മാനമായി ലൂസിഫറിലെ ഡിലീറ്റഡ് സീന്‍..

മോഹന്‍ ലാല്‍ എന്ന മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍ തന്റെ അമ്പത്തൊമ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ അദ്ദേഹത്തിന് ഒരു തീര്‍ത്തും വ്യത്യസ്ഥമായ ഒരു ജന്മദിന സമ്മാനവുമായാണ് നടന്‍ പൃിഥ്വി രംഗത്തെത്തിയിരിക്കുന്നത്. ‘ലൂസിഫര്‍’ എന്ന ചിത്രത്തിലെ വളരെ രസകരമായ, പ്രേക്ഷകര്‍ അടുത്തറിയുന്ന ലാല്‍ എന്ന, ലാലേട്ടന്റെ ഒരു ഡിലീറ്റഡ് സീനാണ് പൃഥ്വി തന്റെ പ്രിയ നടന്‌ സമര്‍പ്പിച്ചിരിക്കുന്നത്. തന്റെ ബുള്ളറ്റിലെത്തി പോലീസ് കാരോട് വളരെ സരസമായ സ്വരത്തോടെ ”പെറ്റിയടിക്കണോ സാറെ” എന്ന ലാലിന്റെ ഡയലോഗ് ഒരു തരത്തില്‍ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും കൂടിയുള്ള ഒരു സമ്മാനം കൂടിയാണ്.