ഐറ്റം ഡാന്‍സ് വിവാദത്തില്‍ പൃഥ്വിക്കെതിരെ ഒന്നൊന്നര ട്രോളുമായി ഒമര്‍ ലുലു..

ലൂസിഫര്‍ എന്ന ചിത്രത്തിലെ അവസാന രംഗത്തെ ഐറ്റം ഡാന്‍സിനെതിരെ നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി രംഗത്തെത്തിയത്.
ബാറിലെ ഡാന്‍സ് ചിത്രീകരിക്കുന്നതിന് ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കാന്‍ പറ്റുമോയെന്നായിരുന്നു സംവിധായകന്‍ പ്രിഥ്വിയുടെ മറുപടി. എന്നാല്‍
ഈ വിഷയത്തില്‍ പൃഥ്വിക്കെതിരെ ട്രോളന്മാരെ വെല്ലും ട്രോളുമായാണ് സംവിധായകന്‍ ഒമര്‍ ലുലു രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഒമര്‍ കുറിച്ച രസകരമായ മറുപടിയാണ് ഇപ്പോള്‍ ട്രോള്‍ രൂപത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ‘ഒരുപാട് ചര്‍ച്ചയ്ക്കും വിലയിരുത്തലുകള്‍ക്കുമൊടുവില്‍ ഐറ്റം ഡാന്‍സ് സ്ത്രീവിരുദ്ധമല്ല എന്ന് തെളിയിക്കപ്പെട്ടതിനാല്‍ എന്റെ അടുത്ത പടത്തില്‍ ഒരു കിടിലം ഐറ്റം ഡാന്‍സ് ഉണ്ടായിരിക്കുന്നതാണ്. ഇനി ആ സമയത്ത് ആരും കാലുമാറരുത്’ – ഒമര്‍ ലുലു ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഒമര്‍ ലുലുവിന്റെ പോസ്റ്റിന് നിരവധിക കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന് അനുകൂലമായ കമന്റുകള്‍ക്കൊപ്പം ഒമറിനെ രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്.