തന്റെ പുതിയ ചിത്രത്തിലേക്ക് കാസ്റ്റിങ്ങ് കോളുമായ് പൃഥ്വിരാജ്..

പൃഥ്വിരാജിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുള്ളവര്‍ക്കായി ഇപ്പോള്‍ അദ്ദേഹം തന്നെ മുന്നോട്ടെത്തിയിരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയിലേക്കാണ് അദ്ദേഹം കാസ്റ്റിങ് കാളുമായി എത്തിയിരിക്കുന്നത്.  ട്വിറ്റര്‍ പേജിലും ഫെയ്‌സ്ബുക്ക് പേജിലൂടെയുമാണ് അദ്ദേഹം ഇ വിവരം അറിയിച്ചത്.

30ും 50നും ഇടയിലുളള ചെറുപ്പക്കാരെയും 30 മുതല്‍ 50 വരെ പ്രായമുള്ള സ്ത്രീകളെയുമാണ് സിനിമയിലേക്കാവശ്യം. ഫോട്ടോയും വിവരങ്ങളും drivinglicense.casting@gmail.com എന്ന മെയ്‌ലിലേക്കാണ് അയക്കേണ്ടത്.

ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്നു. ജീന്‍ പോള്‍ ലാല്‍ ആണ്  സംവിധാനം. പൃഥ്വി രാജ് പുറത്തുവിട്ട വാര്‍ത്തയുടെ പൂര്‍ണ രൂപം താഴെ…