മമ്മൂട്ടിയുടെ ‘ബസൂക്ക’ പ്രീ റിലീസ് ടീസർ പുറത്ത്; ആവേശത്തോടെ സ്വീകരിച്ച് ആരാധകർ

','

' ); } ?>

 

 

മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമായ *’ബസൂക്ക’*യുടെ പ്രീ റിലീസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മികച്ച സ്വീകാര്യത നേടിയ ട്രെയ്‌ലറും പാട്ടുകൾക്കും പിന്നാലെ പുറത്തിറങ്ങിയ ടീസർ സിനിമയുടെ ത്രില്ലും ആക്ഷനും കൂട്ടിച്ചേർത് സമ്പൂർണമായൊരു പുതിയ തലത്തിലേക്ക് പ്രേക്ഷകരെ കൊണ്ട് പോയിട്ടുണ്ട്.

മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും, കിടിലൻ ആക്ഷൻ രംഗങ്ങളും, മേക്കിങ് നിലവാരവും ചേർന്നാണ് ടീസർ ആരാധകരെ കയ്യിൽ എടുത്തിരിക്കുന്നുന്നത്. സിനിമ ഒരു ഗംഭീര ത്രില്ലറായിരിക്കും എന്ന ഉറപ്പ് ടീസർ നൽകുന്നുണ്ട്.

ഏപ്രിൽ 10നാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. മലയാളത്തിലെ പ്രശസ്ത സംവിധായകൻ കലൂർ ഡെന്നിസിന്റെ മകനായ ഡീനോ ഡെന്നിസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതും *’ബസൂക്ക’*യുടെ പ്രത്യേകതകളിൽ ഒന്നാണ്.

മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ ‘ബെഞ്ചമിൻ ജോഷ്വാ’ എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ സിദ്ധാർത്ഥ് ഭരതൻ, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

‘കാപ്പ’, ‘അന്വേഷിപ്പിൻ കണ്ടെത്തും’ തുടങ്ങിയ പ്രശസ്ത സിനിമകൾക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസ്ഉം ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.