‘ജാന്‍’-കൈനോട്ടക്കാരനായി പ്രഭാസ് എത്തുന്നു

സാഹോയ്ക്ക് ശേഷം പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാന്‍. പ്രമുഖ സംവിധായകനായ രാധാ കൃഷ്ണയാണ് ചിത്രം ഒരുക്കുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ കൈനോട്ടക്കാരന്റെ വേഷത്തിലാണ് പ്രഭാസ് എത്തുന്നത്. പൂജ ഹെഗ്‌ഡെ ആയിരിക്കും പ്രഭാസിന്റെ നായിക. വില്ലന്‍ വേഷത്തില്‍ എത്തുന്നത് ജഗപതി ബാബു ആണ്.

കഴിഞ്ഞ നവംബറില്‍ തുടങ്ങാനിരുന്ന ചിത്രത്തിന്റെ ചിത്രീകരണം സാഹോയുടെ തിരക്ക് കാരണം മാറ്റി വയ്ക്കുകയായിരുന്നു. ഒരു വര്‍ഷം മുന്‍പ് ഹൈദരാബാദില്‍ നടന്ന ഒരു ചടങ്ങില്‍വെച്ചാണ് ചിത്രത്തിന്റെ ആദ്യ പ്രഖ്യാപനം ഉണ്ടായത്. വലിയ ബഡ്ജറ്റില്‍ ഒരുക്കുന്ന ലവ് സ്‌റ്റോറി ആയിരിക്കുമെന്നും ചിത്രീകരണത്തിന്റെ ഭൂരിഭാഗവും യൂറോപ്പില്‍ ആയിരിക്കുമെന്നും സംവിധായകന്‍ രാധകൃഷ്ണ പറഞ്ഞു. ഗോപി കൃഷ്ണ മൂവീസും യു.വി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമിത് ത്രിവേദിയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.