യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടി ‘ഷെഹ്നായി’ സോംഗ് ടീസര്‍

ടൊവിനോ തോമസ് നയകനായെത്തുന്ന ‘എടക്കാട് ബറ്റാലിയന്‍ 06’ലെ രണ്ടാമത്തെ സോംഗ് ടീസര്‍ പുറത്തുവിട്ടു. കൈലാസ് മേനോന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ‘ഷെഹ്നായി’ എന്ന ഗാനത്തിന്റെ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക.

മനു മഞ്ജിത്തിന്റെ വരികള്‍ സിത്താര കൃഷ്ണകുമാറും യാസിന്‍ നിസാറും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ ടീസര്‍ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംനേടിയിരിക്കുകയാണ്. നേരത്തെ എത്തിയ ‘നീ ഹിമ മഴയായ്’ എന്ന ഗാനവും ഹിറ്റായിരുന്നു.

പി. ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്‌നേഷ് നായരാണ് ചിത്രം സംവിധാനം ചെയുന്നത്. കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പി.ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.