സിനിമ ചിത്രീകരണ വേളയിൽ തല്ലൊക്കെ ഒറിജിനൽ കിട്ടുന്നത് സർവ്വസാധരണമാണ്. പക്ഷെ അപ്പുറത്ത് നിൽക്കുന്ന ആളിന്റെ പ്രശസ്തിയും നിലയുമനുസരിച്ച് കേൾക്കുന്നവരുടെ ആശ്ചര്യത്തിൽ മാറ്റം സംഭവിച്ചേക്കാം. അങ്ങനെ ഒരു രസകരമായ അനുഭവം പങ്കു വെച്ചിരിക്കുകയാണ് സിനിമ സീരിയൽ താരം പൊന്നമ്മ ബാബു. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
മയിലാട്ടം എന്ന സിനിമയിലെ ബിന്ദു പണിക്കരുടെ മടിയിൽ കിടക്കുന്ന സീൻ ആങ്കർ കാണിച്ചു കൊടുത്തപ്പോഴാണ് പൊന്നമ്മ സംഭവം വിവരിക്കുന്നത്.
” ആ സിനിമയിൽ അമ്പിളിചേട്ടന്റെ ഭാര്യയായിട്ടാണ് ഞാൻ അഭിനയിക്കുന്നത്. എനിക്കതിലൊരു കൊലയൊക്കെ കൊണ്ട് തരുന്ന സീൻ ഉണ്ട്. അതിലൊരു സീനിൽ ഞാൻ അമ്പിളിചേട്ടനെ തല്ലുന്നുണ്ട്. അത് ശരിക്കും തല്ലുന്നതാണ്. വേണമെന്ന് വെച്ച് ചെയ്തതൊന്നുമല്ല അഭിനയത്തിന്റെ ആ ഗ്രിപ്പിൽ കഥാപാത്രം കയറി വന്നപ്പോൾ ചെയ്ത്പോയതാണ്. എന്നെ ഒന്നും പറഞ്ഞൊന്നുമില്ല. സോറി പറഞ്ഞപ്പോ ആ സീൻ പൊന്നമ്മേ നീ കൊണ്ട് പോയി എന്നെന്നോട് പറഞ്ഞു. ആ സംഭവത്തെ അദ്ദേഹം അങ്ങനെ എടുത്തു. ആ ക്രെഡിറ്റ് എനിക്ക് തന്നു സാധാരണ ഏതൊരു സീൻ എടുത്താലും അമ്പിളിചേട്ടനല്ലേ കൊണ്ട് പോവുക. പൊന്നമ്മയുടെ വാക്കുകൾ