പൈറസിക്ക് പ്രോത്സാഹനവുമായി ഷിയാസ്

പൈറസിക്കെതിരെ സിനിമാലോകം ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ താരത്തിന്റെ ഭാഗത്ത് നിന്ന് തന്നെ ഇത്തരമൊരു നീക്കമുണ്ടായ സംഭവമാണ് ബ്ലാക്ക് കോഫി എന്ന ബാബുരാജ് ചിത്രത്തിനുണ്ടായത്. ഷിയാസ് അബ്ദുള്‍ കരീമാണ് ചിത്രത്തിലെ താന്‍ അഭിനയിച്ച രംഗം തിയേറ്ററില്‍ നിന്നും മൊബൈലില്‍ ചിത്രീകരിച്ച് ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തത്. ഇടവേള സമയത്തെ പ്രധാനരംഗമാണ് താരം അപ്‌ലോഡ് ചെയ്തത്.

തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ തന്നെ യാതൊരു വിധത്തിലുള്ള റെക്കോര്‍ഡിംഗും അനുവദനീയമല്ലെന്ന് കൃത്യമായി നിര്‍ദേശങ്ങള്‍ എഴുതികാണിച്ചതിന് ശേഷമാണ് പ്രദര്‍ശനം ആരംഭിക്കുക. ഒ.ടി.ടി റിലീസ് മലയാളത്തില്‍ കൂടിയതോടെ പൈറസി വിഷയവും സമാനമായി തന്നെ സിനിമാ വ്യവസായത്തിന് തന്നെ പ്രതിസന്ധി തീര്‍ക്കുന്ന സാഹചര്യത്തിലാണ് താരത്തിന്റെ ഭാഗത്തുനിന്നും നിരുത്തരവാദപരമായ പ്രവൃത്തിയുണ്ടായത്.