‘കര്‍ണ്ണ’നിലെ ഗാനമെത്തി

ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കര്‍ണ്ണനിലെ പണ്ടാരത്തി എന്ന ഗാനം പുറത്തിറങ്ങി.മാരി സെല്‍വരാജ് ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണിത്. തെന്നിസൈ തെന്‍ഡ്രല്‍ ദേവ, റിത്ത എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലിറിക്കല്‍ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്.

അതേസമയം ചിത്രത്തിന്റെ റിലീസ് തിയതി അടുത്തിടെയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. 2021 ഏപ്രിലിലാണ് ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യുന്നത്.

രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ലാല്‍, നാട്ടി, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്. സന്തോഷ് നാരായണനാണ് സംഗീത സംവിധാനം.