സെക്കന്‍ഡ് ഷോ പ്രതിസന്ധി; ദി പ്രീസ്റ്റ് റിലീസ് തീയതി മാറ്റി

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് തീയതി വീണ്ടും നീട്ടി.മറ്റ് രാജ്യങ്ങളില്‍ തീയറ്ററുകള്‍ അടഞ്ഞുകിടക്കുന്നതും കേരളത്തില്‍ ഇപ്പോഴും നാല് ഷോകള്‍ നടത്താന്‍ അനുമതി ലഭിക്കാത്തതും മൂലമാണ് റിലീസ് മാറ്റാന്‍ നിര്‍ബന്ധിതരായെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.

മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന ത്രില്ലറാണ് ദി പ്രീസ്റ്റ്. കൈദി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ്, എന്നിവരും പ്രീസ്റ്റിലുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍.ഡി ഇലുമിനേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.