“ഞാൻ മരണപ്പെട്ടെന്ന വാർത്തകൾ ആളുകൾ എനിക്ക് തന്നെ അയച്ചു തന്നു”; പരാതിയുമായി നടൻ റാസ മുറാദ്

','

' ); } ?>

താൻ മരിച്ചുവെന്ന വ്യാജ വാർത്ത പോസ്റ്റ് ചെയ്തതിനെതിരെ പോലീസിൽ പരാതി നൽകി നടൻ റാസ മുറാദ്. ചില ആളുകൾക്ക് താൻ ജീവിച്ചിരിക്കുന്നതിൽ അസ്വസ്ഥതയുണ്ടെന്ന് തോന്നുന്നതായി അദ്ദേഹം പറഞ്ഞു. കൂടാതെ ഈ വ്യാജ വാർത്ത തന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആരാധകർക്കും ഇടയിൽ വ്യാപകമായ ദുഃഖമുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ചില ആളുകൾക്ക്, ഞാൻ ജീവിച്ചിരിക്കുന്നതിൽ അസ്വസ്ഥതയുള്ളതായി തോന്നുന്നു. അവർ എന്റെ മരണത്തെക്കുറിച്ച് പോസ്റ്റ് ചെയ്യുകയും അനുശോചനം അറിയിക്കുകയും ചെയ്തു. എന്റെ ജന്മദിനവും ഒരു വ്യാജ മരണ തീയതിയും അവർ ആ പോസ്റ്റിൽ പരാമർശിച്ചു. ഇത് വളരെ ഗൗരവമേറിയ ഒരു വിഷയമാണ്. ജീവിച്ചിരിപ്പുണ്ടെന്ന് ആളുകളോട് പറഞ്ഞ് തന്റെ തൊണ്ടയും നാവും ചുണ്ടുകളും വറ്റിവരണ്ടു. ഈ വ്യാജവാർത്ത എല്ലായിടത്തും പ്രചരിച്ചു കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തനിക്ക് കോളുകളും സന്ദേശങ്ങളും വരുന്നുണ്ട്. ആളുകൾ ആ പോസ്റ്റിന്റെ പകർപ്പുകൾ പോലും അയച്ചുതരുന്നു. ഇത് ചെയ്തയാൾക്ക് വളരെ മോശം മാനസികാവസ്ഥയായിരിക്കും. അയാൾ ജീവിതത്തിൽ കാര്യമായൊന്നും നേടാത്ത, വളരെ ചെറിയ ഒരു വ്യക്തിയാണെന്ന് തോന്നുന്നു. അതുകൊണ്ടാണ് ഇത്തരം വിലകുറഞ്ഞ കാര്യങ്ങൾ ചെയ്യുന്നതിൽ അയാൾ ആനന്ദം കണ്ടെത്തുന്നത്”. റാസ മുറാദ് പറഞ്ഞു.

പോലീസ് പരാതി സ്വീകരിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയാണ്. ഇതിന്റെ ഉറവിടം കണ്ടെത്തുമെന്നും ഉത്തരവാദിയായ വ്യക്തിയെ പിടികൂടുമെന്നും അവർ ഉറപ്പുനൽകി. അയാൾക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇത് ഇനി നിർത്തണം. ഇത് തന്റെ മാത്രം കാര്യമല്ല. പല പ്രശസ്തരും ജീവിച്ചിരിക്കുമ്പോൾ തന്നെ മരിച്ചതായി പ്രഖ്യാപിക്കപ്പെടുന്നു. ഇത് തെറ്റാണ്, ഇത് ചെയ്യുന്നവർ ആരായാലും ശിക്ഷിക്കപ്പെടണം. റാസ മുറാദ് കൂട്ടിച്ചേർത്തു.

ജനപ്രിയ ഇന്ത്യൻ ഷോകളിലെയും സിനിമകളിലെയും വേഷങ്ങളിലൂടെയാണ് മുറാദ് ശ്രദ്ധേയനായത്. ‘മേഘാ ബർസേംഗേ’ (2025) എന്ന ഹിന്ദി ടെലിവിഷൻ ഷോയിലും ‘സിനിമ മർത്തേ ദം തക്’ (2023) എന്ന പ്രൈം വീഡിയോ സീരീസിലുമാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ‘ജോധാ അക്ബർ’ (2008), ‘ഗോലിയോൻ കി രാസ് ലീല രാം-ലീല’ (2013), ‘ബാജിറാവു മസ്താനി’ (2015), ‘പത്മാവത്’ (2018) തുടങ്ങിയ ഹിന്ദി സിനിമകളിലെ വേഷങ്ങളിലൂടെയും മുറാദ് പ്രശസ്തനാണ്.