‘അതൊരു വലിയ കഥയാണ് മോനേ..’; പതിനെട്ടാം പടിയുടെ കിടിലന്‍ ട്രെയ്‌ലര്‍ കാണാം

','

' ); } ?>

മമ്മുട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ പതിനെട്ടാം പടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് ട്രെയ്‌ലറും പുറത്തുവന്നത്. നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്.

ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. മമ്മൂട്ടിയെക്കൂടാതെ, പൃഥ്വിരാജ്, ആര്യ, ഉണ്ണിമുകുന്ദന്‍, മനോജ് കെ ജയന്‍, ലാലു അലക്‌സ്, മണിയന്‍ പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാ മണി, അഹാന കൃഷ്ണകുമാര്‍, സാനിയ ഇയ്യപ്പന്‍, മുത്തു മണി തുടങ്ങി 65 പുതുമുഖങ്ങള്‍ ഉള്‍പ്പെടെ വലിയ ഒരു താരനിരയെ ആണ് ഷാജി നടേശന്‍ എന്ന നിര്‍മാതാവ് പതിനെട്ടാം പടിയിലൂടെ അവതരിപ്പിക്കുന്നത്. ആഗസ്റ്റ് സിനിമയുടെ പതിനൊന്നാമത്തെ നിര്‍മ്മാണ ചിത്രമാണിത്. സുധീപ് ഇളമോന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസനും സംഗീതം എ.എച്ച്.ഖലീഫുമാണ്. ജൂലൈ അഞ്ചിന് ചിത്രം തിയേറ്ററുകളില്‍ എത്തും.