“അതുല്യ പ്രതിഭയായിരുന്നു, അദ്ദേഹത്തോടൊപ്പം രണ്ട് നല്ല സിനിമകൾ ചെയ്യാനായി”; പുനീത് രാജ്‌കുമാറിനെ കുറിച്ച് പാർവതി തിരുവോത്ത്

','

' ); } ?>

അന്തരിച്ച കന്നഡ നടൻ പുനീത് രാജ്‌കുമാറിനെ സ്മരിച്ച് നടി പാര്‍വതി തിരുവോത്ത്. ‘അദ്ദേഹം അതുല്യ പ്രതിഭയായിരുന്നെന്നും അദ്ദേഹത്തോടൊപ്പം രണ്ട് നല്ല സിനിമകൾ ചെയ്യാനായെന്നും’ പാർവതി പറഞ്ഞു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഫോളോവേർസുമായി
സംവദിക്കവെ പുനീത് രാജ്കുമാറിനെക്കുറിച്ച് പറയാന്‍ ഒരാള്‍ ആവശ്യപ്പെട്ടപ്പോഴാണ് താരത്തിന്റെ പ്രതികരണം. പുനീത് രാജ്‌കുമാറിനൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പാർവതി മറുപടി കുറിച്ചത്.

തനിക്ക് 18-19 വയസ്സുള്ളപ്പോഴാണ് പൂനീതിനെ താൻ കണ്ടതെന്നും സിനിമയ്ക്കായി കന്നഡയിൽ സംഭാഷണങ്ങൾ പറയാൻ അദ്ദേഹം തന്നെ സഹായിച്ചിരുന്നുവെന്നും ഷൂട്ടിങ് വേളകളിൽ വളരെ സരളമായി സംസാരിക്കുകയും ഒരുപാട് തമാശകൾ പറയുകയും ചെയ്യുമായിരുന്നെന്നും മുമ്പ് പുനീതിനെ കുറിച്ച് പാർവതി പറഞ്ഞിരുന്നു.

മിലാന, പൃഥ്വി എന്നീ ചിത്രങ്ങളിൽ പാർവതി പുനീതിനൊപ്പം അഭിനയിച്ചിരുന്നു. 2021 ഒക്ടോബർ 29-നാണ് ഹൃദയാഘാതത്തെ തുടർന്ന് പുനീത് രാജ്‌കുമാർ അന്തരിച്ചത്.