
ഫിലിം ക്രിട്ടിക്സ് അവാർഡ് കിട്ടിയ സമയത്തെ അനുഭവത്തെ കുറിച്ച് തുറന്നു സംസാരിച്ച് നടി ‘റിമ കല്ലിങ്ങൽ’. ‘ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഒരുപാട് നാളുകൾക്ക് ശേഷം ചെയ്ത സിനിമയ്ക്ക് അവാർഡ് കിട്ടുക എന്ന്പറയുന്നത് തന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമായിരുന്നുവെന്ന്’ റിമ പറഞ്ഞു. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ച സമയത്ത് ഞാൻ എന്നോട് തന്നെ ഇതേത് പടം എന്ന് ചോദിച്ചിട്ടുണ്ട്. ഒരുപാട് കാലം ആയല്ലോ ഞാൻ അഭിനയിച്ചിട്ട് എന്ന മൂഡായിരുന്നു. അച്ഛനും അമ്മയും വിളിച്ചിട്ട് ചോദിച്ചത് നിനക്കെന്തിനാ അവാർഡ് കിട്ടിയത് എന്നായിരുന്നു. കാരണം സിനിമ ഇനിയും പുറത്തിറങ്ങിയിട്ടില്ലല്ലോ അതുകൊണ്ട്. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ ഒരുപാട് നാളുകൾക്ക് ശേഷം ഒരു സിനിമ ചെയ്ത്, അതിനൊരു അവാർഡ് കിട്ടുക എന്നുപറയുന്നത് ഒരു വലിയ ഹൈ ആണ്.” റിമ കല്ലിങ്ങൽ പറഞ്ഞു.
ഒക്ടോബർ 16-നാണ് തിയേറ്റർ ദി മിത്ത് ഓഫ് റിയാലിറ്റി റിലീസ് ചെയ്യുന്നത്. മലയാള സിനിമയിൽ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും തീവ്രമായ ക്ലൈമാക്സ് ആയിരിക്കും ‘തിയേറ്റർ: ദ് മിത്ത് ഓഫ് റിയാലിറ്റി’യുടെത് എന്നാണ് ലഭിക്കുന്ന വിവരം. റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആഗോള ചലച്ചിത്രമേള സർക്യൂട്ടുകളിൽ ഇതിനോടകം തന്നെ ചിത്രം ശ്രദ്ധനേടിക്കഴിഞ്ഞു. കാൻ ചലച്ചിത്രമേളയിൽ വച്ച് ചിത്രത്തിന്റെ ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കിയിരുന്നു. കൂടാതെ, റഷ്യയിലെ കസാൻ ചലച്ചിത്രമേളയിലും ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്.