രജനികാന്തിന്റെ പാര്‍ട്ടി ഡിസംബര്‍ 31ന്

നടന്‍ രജനികാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ മുപ്പത്തിയൊന്നിന്. ജനുവരിയില്‍ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കും. മൂന്ന് വര്‍ഷത്തോളമായി പാര്‍ട്ടി പ്രഖ്യാപനത്തിനായി ആരാധകര്‍ കാത്തിരിക്കുന്നതിനിടയിലാണ് ഡിസംബര്‍ മുപ്പത്തിയൊന്നിന് പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന വിവരം രജനി തന്നെ അറിയിച്ചത്.

ട്വിറ്ററിലൂടെയാണ് താരം പ്രഖ്യാപന വിവരം അറിയിച്ചത്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ എന്ത് മാറ്റങ്ങളുണ്ടാക്കാന്‍ രജനികാന്തിന്റെ പാര്‍ട്ടിക്ക് കഴിയുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ‘ഇപ്പോള്‍ ഇല്ലെങ്കില്‍ ഇനിയില്ല’..’മാറ്റത്തിന് സമായമായി’ എന്ന് പറഞ്ഞാണ് പാര്‍ട്ടി പ്രഖ്യാപന തിയ്യതി രജനി ട്വിറ്ററില്‍ കുറിച്ചത്.

ബുധനാഴ്ച രജനി മക്കള്‍ മന്‍ട്രത്തിന്റെ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രജനി നിലപാട് പറഞ്ഞത്.അതേ സമയം ബിജെപിയുമായി സഹകരിക്കുന്നതിനെക്കുറിച്ച് യാതൊരു സൂചനയും ഇതുവരെ ഉണ്ടായില്ല. കഴിഞ്ഞ ആഴ്ച അമിത് ഷാ തമിഴ്‌നാട് സന്ദര്‍ശിപ്പോള്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ബിജെപി നേതൃത്വം ചര്‍ച്ച ചെയ്തതായാണ് സൂചന. എന്നാല്‍ ഇതെക്കുറിച്ച് പ്രതികരിക്കാന്‍ രജനീകാന്ത് തയാറായിട്ടില്ല.