‘പാവ കഥൈകള്‍’ ട്രെയിലര്‍ പുറത്തിറങ്ങി

നാല് കഥകളുമായി എത്തുന്ന തമിഴ് ആന്തോളജി ചിത്രം പാവ കഥൈകളുടെ ട്രെയിലര്‍ പുറത്തിറങ്ങി.ഗൗതം മേനോന്‍, സുധ കൊങ്കാര, വെട്രിമാരന്‍, വിഘ്‌നേഷ് ശിവന്‍ എന്നിവരാണ് പാവ കഥൈകളുടെ സംവിധായകര്‍.ഡിസംബര്‍ 18 ന് ചിത്രം നെറ്റ്ഫ്ലിക്സ് വഴിയാണ് പുറത്തിറങ്ങുക.സങ്കീര്‍ണമായ മാനുഷിക ബന്ധങ്ങളെ കുറിച്ചാണ് പാവ കഥൈകള്‍ പറയുന്നതെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

സായ് പല്ലവി, അഞ്ജലി, ഗൗതം വാസുദേവ് മേനോന്‍, കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ്, സിമ്രാന്‍, പ്രകാശ് രാജ് തുടങ്ങി വന്‍താരനിരതന്നെ ചിത്രത്തില്‍ എത്തുന്നുണ്ട്.ആര്‍ എസ് വി പി മൂവിസും ,ഫ്ലൈയിംഗ് യൂണികോണ്‍ എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.