സുരാജ്- ഇന്ദ്രജിത്ത് ചിത്രം നിർത്തിവെക്കുന്നതായി പദ്മകുമാർ

കോവിഡ് രണ്ടാം തരംഗം ഭീകരമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനിച്ച മാനദണ്ഡങ്ങളെ മാനിച്ച് പുതിയ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കുന്നതായി സംവിധായകന്‍ എം പദ്മകുമാര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്.

‘യുജിഎം എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഞങ്ങള്‍ തുടങ്ങിയ പുതിയ സിനിമ കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച പുതിയ പ്രോട്ടോക്കോള്‌നെ മാനിച്ചുകൊണ്ട് ഞങ്ങള്‍ നിര്‍ത്തി വെക്കുകയാണ്.. തോളോട് തോള്‍ ചേര്‍ന്ന് ഈ മഹായുദ്ധം പൊരുതി നേടിയ ശേഷം വീണ്ടും ഒരു തിരിച്ചുവരവിനായി’-എം പദ്മകുമാര്‍ എന്നാണ് ഫേസ്ബുക്ക് കുറിപ്പ്.

മാമാങ്കത്തിന് ശേഷം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തുമാണ്. അഭിലാഷ് പിള്ളയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്.

ഈ ചിത്രം കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലര്‍ ആയിരിക്കും. കേരളത്തില്‍ മുന്‍പുണ്ടായ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് അഭിലാഷ് പിള്ള ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

അദിതി രവി, സ്വാസിക എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൊടുപുഴ ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. പദ്മകുമാര്‍ ചിത്രം ജോസഫിന് സംഗീതം ഒരുക്കിയ രഞ്ജിന്‍ രാജാണ് സംഗീത സംവിധായകന്‍. രതീഷ് റാം ഛായാഗ്രഹണം.

സുരാജ് വെഞ്ഞാറമൂട് അഭിനയിച്ച അടുത്തിറങ്ങിയ ചിത്രമായിരുന്നു അനുഗ്രഹീതന്‍ ആന്റണി.അതില്‍ ശ്രദ്ധേയമായ ഒരു വേഷത്തില്‍ സുരാജും എത്തിയരുന്നു .കൊവിഡിന് ശോഷം തീയറ്ററിലെത്തിയ ചിത്രമായിരുന്നു അനുഗ്രഹീതന്‍ ആന്റണി.
സണ്ണി വെയ്‌നെ നായകനാക്കി പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുത ചിത്രമാണിത്. ഏപ്രില്‍ ഒന്നിനാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. 96,മാസ്റ്റര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗൗരി കൃഷ്ണയാണ് ചിത്രത്തിലെ നായിക.

ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷിജിത്ത്.എം ആണ് ചിത്രം നിര്‍മ്മിച്ചിത് .കഥ ജിഷ്ണു.എസ്.രമേശ്, അശ്വിന്‍ പ്രകാശ് എന്നിവരും തിരക്കഥ, സംഭാഷണം നവിന്‍.ടി.മണിലാലും ഗാനരചന മനു .രഞ്ജിത്ത്. സംഗീതം അരുണ്‍ മുരളീധരന്‍. ഛായാഗ്രഹണം സെല്‍വ കുമാര്‍. എഡിറ്റിങ് അപ്പു ഭട്ടതിരി.ഷൈന്‍ ടോം ചാക്കോ, സൂരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, മാല പാര്‍വതി, ഇന്ദ്രന്‍സ്, മുത്തുമണി, ജാഫര്‍ ഇടുക്കി, ബൈജു, മണികണ്ഠന്‍ ആചാരി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.