ഒറ്റക്കൊമ്പനും കടുവയും നേര്‍ക്കുനേര്‍

‘കടുവാക്കുന്നേല്‍ കുറുവച്ചന്‍’ അല്ല സൂരേഷ് ഗോപിയുടെ 250ാം ചിത്രം.ചിത്രത്തിന്റെ പേര് ‘ഒറ്റക്കൊമ്പന്‍’ എന്ന് മാറ്റി അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ടു. ചിത്രത്തിന്റെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് ഏറെ നാളത്തെ വിവാദങ്ങള്‍ക്ക് ശേഷമാണ് അതേ തിരക്കഥയില്‍ പുതിയ ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളുടെയും ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ വിജയദശമി ദിനത്തിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചല്‍ മുളകുപാടമാണ് ‘ഒറ്റക്കൊമ്പന്‍’ നിര്‍മ്മിക്കുന്നത് ,സംവിധാനം നാവാഗതനായ മാത്യു തോമസ് ആണ് .

പകര്‍പ്പവകാശം സംബന്ധിച്ച് സുരേഷ് ഗോപിയുട ചിത്രത്തിനു നേരെ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം പകര്‍പ്പവകാശം ലംഘിച്ചെന്ന ആരോപണവുമായി കോടതിയെ സമീപിച്ചത്. അതേ തുടര്‍ന്ന് സുരേഷ് ഗോപി ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു.

അതിന് പിന്നാലെയാണ് അതേ തിരക്കഥയില്‍ സുരേഷ് ഗോപിയുടെ ചിത്രത്തിന്റെ പുതിയ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തി വിട്ടിരിക്കുന്നത്. പൃഥ്വിരാജിനെ നായകനാക്കി എത്തുന്ന ‘കടുവ’യുടെയുടെ ഒരുക്കങ്ങളും അണിയറയില്‍ നടന്നു കൊണ്ടിരിക്കുകയാണ്.